Asianet News MalayalamAsianet News Malayalam

യുഎഇയില്‍ എട്ട് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി

പുതിയതായി നടത്തിയ 3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,11,428 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Daily Covid cases dip below 1000 for first time in 8 months
Author
Abu Dhabi - United Arab Emirates, First Published Aug 24, 2021, 4:42 PM IST

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കണക്ക് ആയിരത്തില്‍ താഴെയെത്തി.  990 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. എട്ട് മാസത്തിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത്. ചികിത്സയിലായിരുന്ന 1,675 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,11,428  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,94,260 പേര്‍ രോഗമുക്തരാവുകയും 2,026 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 15,142 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios