രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്.
റിയാദ്: ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയിൽ കൊവിഡ് വൈറസ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയരുകയാണ്. രാജ്യത്താകെ 270 പേർക്കാണ് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരിൽ 293 പേർ സുഖം പ്രാപിച്ചു. നാലു പേർ മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്. ഇതിൽ 352 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 105, കിഴക്കൻ പ്രവിശ്യ 66, മക്ക 40, മദീന 16, അസീർ 9, അൽബാഹ 8, ഖസീം 6, വടക്കൻ അതിർത്തി മേഖല 6, ഹാഇൽ 4, നജ്റാൻ 3, അൽജൗഫ് 3, തബൂക്ക് 3, ജീസാൻ 1.
