ജിദ്ദയില്‍ നിന്നും റിയാദിലേക്കുള്ള ദാക്കര്‍ റാലി ഇന്ന് ആരംഭിക്കും.

റിയാദ്: ജിദ്ദയില്‍ നിന്നും റിയാദിലേക്ക് 9,000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദാക്കര്‍ റാലിക്ക് ഇന്ന് തുടക്കമാകും. രാവിലെ ജിദ്ദയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന വാഹനയോട്ട മത്സരം മരുഭൂമിയിലൂടെ പ്രത്യേകമായി തയാറാക്കിയ ട്രാക്കിലൂടെ 12 ദിവസം കൊണ്ട് റിയാദിലെത്തും. മത്സരത്തില്‍ രണ്ട് ഇന്ത്യക്കാരും പെങ്കടുക്കുന്നു. ഒരാൾ ജർമനിയിൽ ജനിച്ച മലയാളി വംശജനാണ്.

250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്‍ കുന്നുകളും മലകളും കല്‍വഴികളും നിറഞ്ഞ വഴിയിലൂടെയാണ് മധ്യേഷ്യയിൽ ആദ്യമായെത്തുന്ന ദാക്കര്‍ മോട്ടോര്‍ റാലിയുടെ ട്രാക്ക്. ബൈക്ക്, ക്വാഡ്, കാര്‍, എസ്.എസ്‌.വി, ട്രക്ക് എന്നീ വിഭാഗങ്ങളിലാണ് മത്സരം. എല്ലാവര്‍ക്കും മത്സരം ഒരേ ട്രാക്കിലാണ്. ഒരു ദിവസം ശരാശരി 500നും 700നും ഇടയിലുള്ള ദൂരം വാഹനങ്ങള്‍ സഞ്ചരിക്കണം. നിരീക്ഷണത്തിന് മുഴുസമയം ഹെലികോപ്റ്ററുകളുമുണ്ട്.

Read More: മരൂഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ പൊലീസ് രക്ഷിച്ചു

12 ഘട്ടങ്ങളാണ് മത്സരത്തിലുള്ളത്. അതായത് ഓരോ ദിവസവും രാത്രിയിൽ ഓരോയിടത്ത് തങ്ങും. ബൈക്കുകളുടെ മത്സരത്തിലാണ് ഇന്ത്യക്കാരായ രണ്ട് പേരുള്ളത്. ഇതില്‍ ഒരാള്‍ ജര്‍മനിയിൽ നിന്നെത്തിയ മലയാളിയായ ഹരിത് നോഹയാണ്.