ദമാം: ദമാം മീഡിയ ഫോറം പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾക്കായി ഏകദിന മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന്‌ വൈകുന്നേരം മൂന്ന് മുതൽ എട്ടുവരെ ദമാം ദാറുസ്സിഹ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. തല്‍പരരായ വ്യക്തികൾക്കും സ്ഥാപനങ്ങളിലെ പൊതു സമ്പർക്ക ഓഫീസർമാർക്കും രജിസ്റ്റർ ചെയ്യാം. 

വാർത്തയുടെ ഭാഷ, ഉറവിടം, സ്വഭാവം, ശേഖരണം, തയ്യാറക്കൽ, സാങ്കേതങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്‌ ശില്‍പശാല. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കായി വെവ്വേറേ പരിശീലനം നടക്കും. സാമൂഹിക മാധ്യമങ്ങളും മാധ്യമ സംവാദങ്ങളും ഉൾക്കൊള്ളുന്ന പുതിയ പ്രവണതകൾ, പ്രാദേശിക സംഘടനാ വാർത്തഴുത്തിലെ രീതികൾ എന്നിവയെക്കുറിച്ച് ശില്‍പശാലയില്‍ ചർച്ച നടക്കും. 

മീഡിയ ഫോറത്തിന്റെ പൊതുസമ്പർക്ക പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടിക്ക് മാധ്യമ രംഗത്തെ പ്രഗത്ഭർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ newsdmf@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 055 693 7250 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടണമെന്ന് ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാൻ കിടങ്ങന്നൂർ, ജനറൽ സെക്രട്ടറി അഷ്റഫ് ആളത്ത് അറിയിച്ചു.