റിയാദ്: സൗദിയിലേക്ക് മടങ്ങാനാകാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി വിസ ദീര്‍ഘിപ്പിക്കല്‍ അനിശ്ചിത കാലത്തേക്ക് നീട്ടി. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം മാത്രമെ റീ എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ പുനരാരംഭിക്കുകയുള്ളൂ എന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

റീ എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ സംബന്ധിച്ച് വിദേശികളിലൊരാളുടെ അന്വേഷണത്തിന് മറുപടി നല്‍കുകയായിരുന്നു ജവാസാത്ത് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ വിദേശ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും വൈകാതെ നിര്‍ത്തി വെക്കുകയായിരുന്നു. കൊവിഡ് വ്യാപനം അവസാനിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് റീ എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ സേവനം നിര്‍ത്തി വെച്ചത്.