മദീന ബസപകടത്തില്‍ മരിച്ചവരുടെ  അന്ത്യകർമ്മങ്ങൾ ഞായറാഴ്​ച നടന്നു. മരിച്ച 45 ഇന്ത്യൻ ഉംറ തീർഥാടകരുടെയും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. 

മദീന: മദീനയിൽ നടന്ന ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ ഞായറാഴ്​ച (നവംബർ 22) മദീനയിലെ പ്രവാചകന്‍റെ പള്ളിയിലെ (മസ്ജിദുന്നബവി) ജന്നത്തുൽ ബാഖിഅ്​ മഖ്​ബറയിൽ നടന്നു. ആന്ധ്രാപ്രദേശ് ഗവർണർ ജസ്​റ്റീസ് എസ്. അബ്​ദുൽ നസീർ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി, തെലങ്കാന ന്യൂനപക്ഷകാര്യ മന്ത്രി അസ്​ഹറുദ്ദീൻ എന്നിവരും മരിച്ചവരുടെ ബന്ധുക്കളും മയ്യിത്ത്​ നമസ്കാരത്തിലും മദീനയിലെ ജന്നത്തുൽ ബാഖിഅ്​ ഖബറിടത്തിലെ ഭൗതികാവശിഷ്​ടങ്ങൾ സംസ്കരിക്കുന്ന ചടങ്ങുകളിലും പങ്കെടുത്തു.

മരിച്ച 45 ഇന്ത്യൻ ഉംറ തീർഥാടകരുടെയും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. നടപടികൾ ഏകോപിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് എസ്. അബ്ദുൽ നസീറിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ഉന്നതതല സംഘം കഴിഞ്ഞ ദിവസം മദീനയിലെത്തിയിരുന്നു. മരിച്ചവരെ തിരിച്ചറിയുന്നതിനായി മദീനയിലെത്തിയ അവരുടെ ബന്ധുക്കളിൽ നിന്ന് സൗദി അധികൃതർ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. മക്കയിൽ നിന്നുള്ള യാത്രക്കിടെ മദീനക്ക് സമീപം 46 ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽനിന്നുള്ള ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെ 45 പേരാണ് അപകടത്തിൽ വെന്തുമരിച്ചത്. രക്ഷപ്പെട്ട ഏക യാത്രികനായ മുഹമ്മദ് അബ്ദുൽ ശുഹൈബ് (24) മദീനയിൽ ചികിത്സയിലാണ്.

Scroll to load tweet…