മസ്കറ്റ്: കനത്ത മഴ മൂലമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണമടഞ്ഞ രണ്ട് മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കാന്‍ സാധ്യത. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് നേരിടുന്ന സാഹചര്യത്തിലാണിത്. 

കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്‍റെയും കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി മാരൊളി പുത്തൻപുരയിൽ ബിജിഷന്റെയും മൃതശരീരങ്ങൾ ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊവിഡ് യാത്രാവിലക്കിന്‍റെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യതയെങ്കിലും വിലക്കിന്റെ കാലയളവിനു ശേഷം നാട്ടിലെത്തിക്കുവാനുള്ള ബന്ധുക്കളുടെ താല്പര്യത്തിനു ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ  പി എം ജാബിർ പറഞ്ഞു.

ഇബ്രിയിൽ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇബ്രിയിലെ അറാക്കിയിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന ഇരുവരും കുടുംബസമേതമായിരുന്നു താമസിച്ചു വന്നിരുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക