മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം (dead body) കണ്ടെത്തി. ഹവല്ലി (Hawally ) ഗവര്‍ണറേറ്റിലാണ് സംഭവം. യുവാവ് കാറിനുള്ളില്‍ ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടവര്‍ ആദ്യം വിചാരിച്ചത്. 

വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരിച്ചത് കുവൈത്ത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. 

പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച (Ran over a security officer) പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സാല്‍മിയയിലെ ഒരു കെട്ടിടത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു. ഇയാളെ പിടികൂടാനായി പൊലീസുകാര്‍ പിന്തുടരുന്നതിനിടെ കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ കയറിയ യുവാവ് അവിടെ നിന്ന് താഴേക്ക് ചാടി. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. വാഹനിമിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

കുവൈത്തില്‍ സ്വദേശിയുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) സ്വദേശി യുവാവുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു (murder). കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു (Hawalli Governorate) സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ (Unidentified dead body) സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്.

പലയിടത്തും മുറിവേറ്റ നിലയിലാണ് അജ്ഞാത മൃതദേഹം ഹവല്ലിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. തുടര്‍ നടപടികള്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് പരിശോധനയ്‍ക്ക് അയച്ചു. പരിശോധനയില്‍ കൊലപാതകമാണെന്ന വിവരമാണ് പുറത്തുവന്നത്.

തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും ഒരു കുവൈത്തി യുവാവും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായെന്നും ഇതിനിടെ കൊലപാതകം നടന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ശേഷം ആയുധം സ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.