മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.