കഴിഞ്ഞ ദിവസം ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സക്കിടയിലാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്.

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. 18 വർഷം റയാദ് എക്സിറ്റ് എട്ടിലെ ഖുർതുബ കോമ്പൗണ്ടിൽ സെക്യൂരിറ്റി സൂപർവൈസറായി ജോലി ചെയ്തിരുന്ന ജാഹിർ ഹുസ്സൈന്റെ മൃതദേഹമാണ് ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം നസീം മഖ്ബറയിൽ ഖബറടക്കിയത്. 

കഴിഞ്ഞ ദിവസം ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സക്കിടയിലാണ് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്. മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ.സി.എഫ്) സാന്ത്വനം പ്രവർത്തകൻ നസീർ മുതുകുറ്റി നേതൃത്വം നൽകി.