28 വർഷമായി സൗദിയിലുണ്ടായിരുന്ന അബ്ദുൽ റഫീഖ് ഹുഫൂഫിൽ ഫർണീച്ചര്‍ കട നടത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്.

റിയാദ്: താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം പെരിന്തൽമണ്ണ എരവിമംഗലം സ്വദേശി കുന്നത്തുപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് (54) കഴിഞ്ഞയാഴ്ച സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് ഹൃയാഘാതം മൂലം മരിച്ചത്. അൽഅഹ്സ സെൻട്രല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 9.20 ഓടെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. 

ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30 ഓടെ മണ്ണേങ്കഴായ ജുമാ മസ്ജിദ് ഖബറിസ്ഥാനതിൽ ഖബറടക്കി. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ അൽഹസ്സ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ നാസർ പാറക്കടവ്, ഗഫൂർ വെട്ടത്തൂർ എന്നിവരാണ് നേതൃത്വം നൽകിയത്.

Read Also -  ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും

28 വർഷമായി സൗദിയിലുണ്ടായിരുന്ന അബ്ദുൽ റഫീഖ് ഹുഫൂഫിൽ ഫർണീച്ചര്‍ കട നടത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പ, മാതാവ്: പാത്തുമ്മ, ഭാര്യ: കുന്നശ്ശേരി മുംതാസ്, മക്കൾ: റിൻഷാന ബിൻസി, റിയ ഫാത്തിമ, റീമ ഫാത്തിമ. സഹോദരങ്ങൾ: മുസ്തഫ, ബുഷ്റ, സഫിയ.

Read Also - ജീവനൊടുക്കിയ പ്രവാസി യുവാവിന്‍റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്കരിച്ചു

സന്ദർശന വിസയില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി. റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് അടിനാട് സ്വദേശി കൊച്ചുതറയിൽ റഹീം (75) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ലൈല അഫ്ലാജിലുള്ള മകളുടെ അടുത്ത് സന്ദർശന വിസയിൽ കുറച്ച് നാൾ മുമ്പാണ് ഇദ്ദേഹം എത്തിയത്. അസുഖബാധിതനായി ദിവസങ്ങളായി ലൈല അഫ്ലാജിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം അഫ്ലാജിൽ ഖബറടക്കും. അതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്. പിതാവ്: മൊയ്തീൻ കുഞ്ഞ് (പരേതൻ), മാതാവ്: ശരീഫ ബീവി (പരേത), ഭാര്യ: ഫാത്തിമത്ത് (പരേത).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..