വൈകുന്നേരം നാല് മണിക്ക് വിമാനത്താവളത്തില്‍ ഭര്‍ത്താവ് അഖിലും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വദേശത്ത് സംസ്‍കരിക്കും.
റിയാദ്: ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായ മലയാളി നഴ്‍സിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദല്ല ഹോസ്‌പിറ്റലിൽ ജോലി ചെയ്‍തിരുന്ന പത്തനംതിട്ട പന്തളം അരുൺ നിവാസിൽ രാജിമോളുടെ (32) മൃതദേഹമാണ് ശനിയാഴ്‍ച രാവിലെ 10 മണിക്ക് നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോയത്.
വൈകുന്നേരം നാല് മണിക്ക് വിമാനത്താവളത്തില്‍ ഭര്‍ത്താവ് അഖിലും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വദേശത്ത് സംസ്‍കരിക്കും. മരണ വിവരം അറിഞ്ഞതുമുതൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ഒരു മാസം മുമ്പാണ് രാജി മോള്‍ ജോലിക്ക് എത്തിയത്.
