Asianet News MalayalamAsianet News Malayalam

ഒമാനില്‍ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലെ  വാദി ബു ക്വാലയിൽ നിന്നാണ് ഈ ഒമാൻ സ്വദേശിനിയുടെ ജഡം കണ്ടെടുത്തതെന്ന്‌ സിവിൽ ഡിഫൻസിന്റെ പ്രസ്‍താവനയിൽ പറയുന്നു. 

dead body of missing woman found in Oman
Author
Muscat, First Published Jul 20, 2021, 10:29 PM IST

റിയാദ്: ഒമാനില്‍ കഴിഞ്ഞ ദിവസം മഴമൂലമുണ്ടായ വെള്ളപ്പാച്ചിൽ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ  ഉൾപ്പെടെ നാല് പേരെയാണ് വെള്ളപാച്ചിൽ കാണാതായത്. ഇവര്‍ക്കായി റോയൽ ഒമാൻ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലെ  വാദി ബു ക്വാലയിൽ നിന്നാണ് ഈ ഒമാൻ സ്വദേശിനിയുടെ ജഡം കണ്ടെടുത്തതെന്ന്‌ സിവിൽ ഡിഫൻസിന്റെ പ്രസ്‍താവനയിൽ പറയുന്നു. കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്‍ച കണ്ടെത്തിയിരുന്നു. കാണാതായ നാലാമന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നുവെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios