കാണാതായയാളുടെ വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹവും അന്വേഷണ സംഘം കണ്ടെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉമ്മുനഗാ (സുബിയ) ഏരിയയില്‍ നിന്ന് കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇയാളെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയായിരുന്നു.

കാണാതായയാളുടെ വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹവും അന്വേഷണ സംഘം കണ്ടെടുത്തത്. ബലപ്രയോഗത്തിന്റെയോ അടിപിടിയുടെയോ സൂചനകളൊന്നും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണത്തിലേക്ക് നയിച്ച കാരണങ്ങളുള്‍പ്പെടെ കണ്ടെത്താന്‍ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.