സാമൂഹികപ്രവർത്തകന്‍ സത്താർ കായംകുളത്തിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
32 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന സത്താറിനെ ജുലൈ 26നാണ് പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ്: ബുധനാഴ്ച റിയാദിലെ ആശുപത്രിയിൽ നിര്യാതനായ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളത്തിൻറെ (58) മൃതദേഹം നാട്ടിൽ ഖബറടക്കി. വ്യാഴാഴ്ച രാത്രി റിയാദിൽനിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.15ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
സഹോദരൻ അബ്ദുൽ റഷീദിൻറെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കായംകുളത്തെ എരുവയിലേക്ക് കൊണ്ടുപോകാൻ വിമാനത്താവളത്തിലെത്തിയിരുന്നു. വൈകീട്ട് ആറോടെ കായംകുളം എരുവ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കി. 32 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന സത്താറിനെ ജുലൈ 26നാണ് പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നര മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 5.15 ഓടെ രക്തസമ്മർദം താഴ്ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. കായംകുളം എരുവ കൊല്ലൻറയ്യത്ത് പരേതരായ ജലാലുദ്ദീെൻറയും ആയിഷാകുഞ്ഞിെൻറയും ഏഴുമക്കളിൽ ഒരാളാണ്. റിയാദിൽ അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷം ജോലി ചെയ്തു. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എൻജിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർഥി).
ജോലിക്കിടെ പൊട്ടിത്തെറി; സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പ്രവാസി മരിച്ചു
മനാമ: ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്.
അപകടത്തില്‍ മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോലിക്കിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് സംഘം അന്വേഷണം നടത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...