മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഏഷ്യക്കാരാനയ ഒരു പ്രവാസിയുടേതാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് (Abandoned building_ പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. ഫഹാഹീലില്‍ (Fahaheel) നിന്നാണ് അഴുകിയ മൃതദേഹത്തിന്റെ അവശിഷ്‍ടങ്ങള്‍ (Remains of dead body) കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഏഷ്യക്കാരാനയ ഒരു പ്രവാസിയുടേതാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി. മൃതദേഹത്തിന് ഇരുപത് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.