ബിഗ് ടിക്കറ്റ് ഏപ്രിൽ മാസത്തെ അവസാന ആഴ്ചയിലെ നറുക്കെടുപ്പ് പൂർത്തിയാക്കി, നാല് പ്രവാസികൾ 25,000 ദിർഹം വീതം നേടി. വിജയികളിൽ മലയാളികളും ഉൾപ്പെടുന്നു. മേയ് മാസത്തിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസുമായി ബിഗ് ടിക്കറ്റ് പുതിയ പ്രമോഷനുകൾ പ്രഖ്യാപിച്ചു.
അബുദാബി: ഏപ്രിൽ മാസത്തെ അവസാന ആഴ്ചയിലെ നറുക്കെടുപ്പും പൂർത്തിയാക്കി ‘ബിഗ് ടിക്കറ്റ്’ ക്യാമ്പൈൻ സമാപിച്ചു. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോയിലൂടെ നാല് വിജയികളെയാണ് തെരഞ്ഞെടുക്കുക. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് ലഭിക്കുക. മേയ് മാസത്തിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസുമായി പുതിയ പ്രമോഷനുകളും വിവിധ സമ്മാനങ്ങളുമായി ‘ബിഗ് ടിക്കറ്റ്’ വീണ്ടും എത്തും.
ഏപ്രിലിലെ നാല് ഇ-ഡ്രോ വിജയികളിൽ ഒരാൾ അബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ‍് ഷഫീഖ് (38) ആണ്. കഴിഞ്ഞ 18 വർഷമായി അബുദാബിയിൽ താമസിക്കുന്ന ഷഫീഖ്, ഏകദേശം ഒരു ദശാബ്ദമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നയാളാണ്. ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ കൂട്ടുകാരോടൊപ്പവും ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ ഭാഗ്യം കൂടിയപ്പോൾ ആദ്യമായാണ് വിജയിയായത്. ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള വായ്പകൾ തീർക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സ്റ്റോക്ക് കൺട്രോളർ മുഹമ്മദ് സമീർ (33) ആണ് മറ്റൊരു ഭാഗ്യവാൻ. ഏഴ് മുതൽ എട്ട് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നയാളാണ്. സാധാരണയായി സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുക്കാറ്. എന്നാല്‍ അദ്ദേഹം ഇത്തവണ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത്. പ്രതീക്ഷിക്കാത്ത വിജയമായിരുന്നുവെന്ന് സമീർ പറഞ്ഞു. ലഭിച്ച തുക കുടുംബത്തോടൊപ്പം യാത്രയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു വിജയിയായ അജേഷ് ജോർജ് തന്‍റെ ടിക്കറ്റ് ഓൺലൈനായാണ് വാങ്ങിയത്. കഴിഞ്ഞ 40 വർഷമായി അബുദാബിയിൽ താമസിക്കുന്ന അബ്ദുൾ സത്താർ കമാലുദ്ദീനാണ് മറ്റൊരു വിജയി. 15 വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. ടിക്കറ്റ് നമ്പർ 286-401441 ആണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ലഭിച്ച സമ്മാനം 10 സുഹൃത്തുക്കളുമായി പങ്കിടാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഈ വിജയങ്ങളോടൊപ്പം, മേയ് മാസത്തിലെ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് ഇനിയുള്ള പ്രധാന ആകർഷണം. ജൂൺ 3-നുള്ള ലൈവ് ഡ്രോയിലൂടെയാണ് ഗ്രാൻഡ് പ്രൈസ് വിജയിയെ തിരഞ്ഞെടുക്കുക. അതേസമയം, ‘ദി ബിഗ് വിൻ’ എന്ന പ്രമോഷനും മേയ് 1 മുതൽ 24 വരെ നടക്കും. ഒരേ ട്രാൻസാക്ഷനിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ജൂൺ 1-ന് നാല് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുകയും ജൂൺ 3-ന് ലൈവ് ഡ്രോയിലൂടെ ഓരോരുത്തർക്കും പരമാവധി 150,000 ദിർഹം വരെ നേടാനുള്ള അവസരവും ഉണ്ടായിരിക്കും.
മേയ് മാസമൊട്ടാകെ ആഴ്ച്ചതോറും ഇ-ഡ്രോകൾ സംഘടിപ്പിച്ച് നാല് വിജയികൾക്ക് ഓരോരുത്തർക്കും 25,000 ദിർഹം വീതം നൽകും. ബിഗ് ടിക്കറ്റിന്റെ യൂട്യൂബ് ചാനലിൽ രാവിലെ 11 മണിക്കാണ് ഈ ഇ-ഡ്രോകൾ സംപ്രേഷണം ചെയ്യുന്നത്.
