മകനെ തിരികെ യു.എ.ഇയിലേക്ക് എത്തിക്കാനാണ് അലെഹാന്ദ്ര ആഗ്രഹിച്ചത്.

ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ രണ്ടാമത്തെ ആഴ്ച്ചയിൽ വിജയികളിൽ ഒരാൾ ഫിലിപ്പീൻസിൽ നിന്നുള്ള അലെഹാന്ദ്ര ഫോ​ദ്ര. യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഡിയർ ബിഗ് ടിക്കറ്റിലൂടെ നഴ്സറി സ്കൂളിലെ ടീച്ചിങ് അസിസ്റ്റന്റായ അലെഹാന്ദ്ര 100,000 ദിർഹം സ്വന്തമാക്കി.

ഇപ്പോൾ ഫിലിപ്പീൻസിലുള്ള 12 വയസ്സുകാരനായ മകനെ തിരികെ യു.എ.ഇയിലേക്ക് എത്തിക്കാനാണ് അലെഹാന്ദ്ര ആഗ്രഹിച്ചത്. മകനെ പരിചരിക്കുന്ന 80 വയസ്സുകാരിയായ അമ്മയെയും യു.എ.ഇയിലേക്ക് എത്തിക്കണം. മുൻപ് മൂത്ത മകനാണ് അലെഹാന്ദ്രയ്ക്കും ഭർത്താവിനും ഒപ്പം യു.എ.ഇയിൽ ഉണ്ടായിരുന്നത്. കോളേജ് പഠനകാലത്ത് മകനെ അലെഹാന്ദ്ര തിരികെ ഫിലിപ്പീൻസിലേക്ക് അയച്ചു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം. എന്നാൽ ഒരു വാഹാനാപകടത്തിൽ മകൻ മരണപ്പെട്ടു. ഇതോടെ കുടുംബം മാനസിമായി തകർന്നു.

വിജയിയായി എന്ന് അറിഞ്ഞപ്പോൾ അലെഹാന്ദ്ര സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. ഫിലിപ്പീൻസിലുള്ള മകനെയും അമ്മയെയും വീഡിയോ കോളിലൂടെ വിളിച്ച് അവർ സന്തോഷവാർത്ത പങ്കുവെക്കുകയും ചെയ്തു.

യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.