നിങ്ങൾക്ക് ആളുകളുടെ സ്വപ്നങ്ങൾ സത്യമാക്കാൻ അവസരം കിട്ടുക മാത്രമല്ല, ബിഗ് ടിക്കറ്റ് വീക്കിലി ഡ്രോയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ഡിയർ ബിഗ് ടിക്കറ്റ് സീസൺ മൂന്നിൽ സ്വപ്നങ്ങൾ സമർപ്പിക്കാനുള്ള ഔദ്യോഗികമായ സമയം അവസാനിച്ചു. ഇനി ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പിന്തുണ നൽകേണ്ടത് നിങ്ങളാണ്. നിങ്ങളെ ഏറ്റവും സ്വാധീനിച്ച സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ യു.എ.ഇ നിവാസികൾക്ക് ഇപ്പോൾ കഴിയും. വോട്ട് ചെയ്യുന്നതിലൂടെ ഒരാളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്, വീക്കിലി ഡ്രോയിൽ അഞ്ച് ബിഗ് ടിക്കറ്റുകളിൽ ഒന്ന് നേടാനുള്ള അവസരവും ലഭിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചകളിൽ യു.എ.ഇയിൽ നിന്നും ഹൃദയസ്പർശിയായ നിരവധി സ്വപ്നങ്ങളാണ് ലഭിച്ചത്. അഞ്ച് വിഭാഗങ്ങളിലായാണ് സ്വപ്നങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്: ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ബിസിനസ്, കുടുംബങ്ങളുടെ സമാഗമം എന്നിവയാണ് അവ. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള വ്യക്തികളുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഇവയിൽ പ്രതിഫലിച്ചു.
ഇപ്പോൾ ഡിയർ ബിഗ് ടിക്കറ്റിന്റെ ഏറ്റവും ആവേശകരമായ ഘട്ടമാണിത്. ഓഗസ്റ്റ് നാല് മുതൽ 24 വരെ, ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച അഞ്ച് ആഗ്രഹങ്ങൾ www.dearbigticket.ae പ്രസിദ്ധീകരിക്കും. ഈ കഥകൾ നിങ്ങൾക്കും കാണാം, ഓരോ ആഴ്ച്ചയും നിങ്ങളുടെ സ്വാധീനിച്ച മൂന്ന് കഥകൾക്ക് വോട്ടു ചെയ്യാം.
നിങ്ങൾ അറിയേണ്ടത്
ഓഗസ്റ്റ് 4 മുതൽ 24 വരെ അഞ്ച് സ്വപ്നങ്ങളുടെ ചുരുക്കപ്പെട്ടിക ബിഗ് ടിക്കറ്റ് പ്രസിദ്ധീകരിക്കും. ഇത്തവണ പൊതുജനങ്ങൾക്കും പങ്കെടുക്കാം. നിങ്ങൾക്ക് ആളുകളുടെ സ്വപ്നങ്ങൾ സത്യമാക്കാൻ അവസരം കിട്ടുക മാത്രമല്ല, ബിഗ് ടിക്കറ്റ് വീക്കിലി ഡ്രോയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
ഓരോ ആഴ്ച്ചയും ഏറ്റവും അധികം വോട്ടു ലഭിച്ച രണ്ട് ആഗ്രഹങ്ങൾക്ക് AED 100,000 ലഭിക്കും. സെപ്റ്റംബർ 1 മുതൽ 15 വരെ വിജിയികളെ പ്രഖ്യാപിക്കും.
എല്ലാ സ്വപ്നങ്ങൾക്കും മൂല്യമുള്ളത് കൊണ്ട് ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ഒൻപത് ആഗ്രഹങ്ങൾക്ക് പ്രോത്സാഹനം എന്ന നിലയിൽ AED 10,000 വീതം ലഭിക്കും.
കൗണ്ട്ഡൗൺ തുടങ്ങുന്നു. നിങ്ങളുടെ ചാൻസ് ഇതാ തുടങ്ങുന്നു.
മൂന്ന് ആഴ്ച്ചകൾ. ആറ് ഭാഗ്യശാലികൾ. AED 10,000 വീതം.
www.dearbigitcket.ae സന്ദർശിച്ച് ലോഗിൻ ചെയ്തോ സൈൻ അപ് ചെയ്തോ നിങ്ങൾക്ക് വോട്ട് ചെയ്യാം.
സൗജന്യമായി ഇതിൽ പങ്കെടുക്കാം. നിങ്ങൾക്ക് ഒരാളുടെ ജീവിതത്തിൽ കാര്യമായ മാറ്റവും ഉണ്ടാക്കാം. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ 2025 ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാം.
ഓർത്തുവെക്കാം ഈ തീയതികൾ:
വോട്ടിങ് കാലയളവ്: 4 August – 24 August
വിജയികളെ പ്രഖ്യാപിക്കൽ: 1 September – 15 September
