ചികിത്സിക്കുന്ന രോഗികളുടെ നന്ദി വാക്കുകളാണ് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടർ പറയുന്നു.

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ രണ്ടാമത്തെ ആഴ്ച്ചയിൽ വിജയിയായി ഇസ്ലാം ഷഫാക്ക്. ഡോക്ടറായ ഇസ്ലാം, 100,000 ദിർഹം സ്വന്തമാക്കി.

നൂതന വൈദ്യശാഖയായ Longevity medicine (പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള പ്രതിരോധവും ഗവേഷണവും) മേഖലയിൽ പ്രവർത്തിക്കുകയാണ് 51 വയസ്സുകാരനായ ഇസ്ലാം. പഠനം തുടരാനാണ് അദ്ദേഹം ഡിയർ ബിഗ് ടിക്കറ്റിൽ ആഗ്രഹം സമർപ്പിച്ചത്.

"ഈ പ്രായത്തിൽ പഠിക്കാൻ പണം ആവശ്യമാണ്. എനിക്ക് ട്യൂഷൻ ഫീസ് കണ്ടെത്താനും കൂടുതൽ പഠിക്കാനും ഒരു പിന്തുണ വേണം." - ഇസ്ലാം പറയുന്നു.

ചികിത്സിക്കുന്ന രോഗികളുടെ നന്ദി വാക്കുകളാണ് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടർ പറയുന്നു. ഇതായിരുന്നു ഡിയർ ബിഗ് ടിക്കറ്റിൽ ആഗ്രഹം പങ്കുവെക്കാനുള്ള പ്രചോദനം.

"നിങ്ങളുടെ വോട്ടുകളില്ലാതെ എനിക്ക് ഇത് ലഭിക്കില്ലായിരുന്നു. നിങ്ങളുടെ വോട്ടുകളില്ലാതെ എന്റെ സ്വപ്നം യാഥാർത്ഥ്യമാകില്ലായിരുന്നു. നന്ദി, ഡിയർ ബിഗ് ടിക്കറ്റ് എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി." - ഇസ്ലാം പറഞ്ഞു.

യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.