ഡിയർ ബിഗ് ടിക്കറ്റ് ഒരു പരസ്യ പ്രചാരണം മാത്രമല്ല, യഥാർത്ഥ കഥകളും സ്വപ്നങ്ങളും പറയാനുള്ള വേദിയാണ്.

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീരീസിന് തുടക്കമായി. ജൂലൈ മുതൽ സെപ്റ്റംബർ വരെ മൂന്നു മാസമാണ് പരിപാടി.

പൊതുജനങ്ങൾക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമാണിത്. അഞ്ച് വിഭാഗങ്ങളായാണ് ആഗ്രഹങ്ങൾ സമർപ്പിക്കാൻ കഴിയുക. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയാണ് വിഭാഗങ്ങൾ.

ഡിയർ ബിഗ് ടിക്കറ്റ് ഒരു പരസ്യ പ്രചാരണം മാത്രമല്ല, യഥാർത്ഥ കഥകളും സ്വപ്നങ്ങളും പറയാനുള്ള വേദിയാണ്. 2018-ൽ ആരംഭിച്ചത് മുതൽ നിരവധി പേരുടെ സ്വപ്നങ്ങൾ ഇത് യാഥാർത്ഥ്യമാക്കി. ജീവിതം തന്നെ രക്ഷിക്കുന്ന ചികിത്സകൾ, വിദ്യാഭ്യാസ അവസരങ്ങൾ, കുടുംബങ്ങളുടെ സമാഗമം എന്നിവ ഇതിൽപ്പെടുന്നു. ഇപ്പോൾ പുതിയ സീസണിൽ വീണ്ടും ഡിയർ ബിഗ് ടിക്കറ്റ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ തിരികെ വരികയാണ്.

ഫ്രീ ആയി പങ്കെടുക്കാം എന്നതാണ് ഡിയർ ബിഗ് ടിക്കറ്റിന്റെ പ്രത്യേകത. ബിഗ് ടിക്കറ്റ് വാങ്ങേണ്ടതില്ല. ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുകയോ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്ത് നിങ്ങളുടെ ആഗ്രഹം സമർപ്പിക്കാം.

“ഡിയർ ബിഗ് ടിക്കറ്റിന്റെ തിരിച്ചുവരവ് പുതിയ ഒരു സീസൺ എന്നത് മാത്രമല്ല, 2018 മുതൽ പ്രതീക്ഷയും സന്തോഷവും തുടങ്ങിവെച്ച ഒരു ക്യാംപയിൻ തുടരുന്നു എന്ന് കൂടെയാണ്. ദിവസവും ഞങ്ങളെ പിന്തുണയ്ക്കുന്ന, പ്രചോദിപ്പിക്കുന്ന, ആഴത്തിൽ സ്പർശിക്കുന്ന സമൂഹത്തിന് തിരികെ നൽകാനുള്ള എളിയ ശ്രമമാണിത്. ഞങ്ങൾക്ക് ലഭിക്കുന്ന ഓരോ ആഗ്രഹവും വളരെ ആഴത്തിലുള്ള വ്യക്തിപരമായ കഥകളാണ്, ആ കഥകൾ യാഥാർത്ഥ്യമാക്കുന്നത് ഞങ്ങളുടെ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്നതാണ്.” – ബിഗ് ടിക്കറ്റ് അബുദാബി മാർക്കറ്റിങ് മേധവാി ബോഗ്ദാൻ ലെഫ്റ്റർ പറഞ്ഞു.

“ഇത് സമ്മാനങ്ങളേക്കാൾ വലുതാണ്. ഇത് ഞങ്ങൾക്ക് ആളുകളോടുള്ള ബന്ധത്തിന്റെ തെളിവാണ്. വലിയ സ്വപ്നങ്ങൾ കാണുക എന്നത് ഊട്ടിയുറപ്പിക്കുന്നതാണിത്. ഈ വർഷം ലഭിക്കുന്ന കഥകളും ആഗ്രഹങ്ങളും കേൾക്കാൻ ആകാംഷയോടെ ഇരിക്കുകയാണ് ഞങ്ങൾ.” – അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്ങനെ പങ്കെടുക്കാം

ജൂലൈ 7 മുതൽ 27 വരെ യു.എ.ഇയിൽ താമസക്കാരായ 18-ന് വയസ്സിന് മുകളിലുള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾ www.bigticket.ae വെബ്സൈറ്റിൽ സമർപ്പിക്കാം. 1000 ക്യാരക്റ്ററിൽ കവിയാത്ത രീതിയിൽ ആഗ്രഹം എഴുതാം. അല്ലെങ്കിൽ പരമാവധി 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയി അപ് ലോഡ് ചെയ്യാം. എല്ലാ ആഴ്ച്ചയും അഞ്ച് പ്രചോദനം നൽകുന്ന ആഗ്രഹങ്ങൾ തെരഞ്ഞെടുക്കും, ഇവ വീഡിയോ ആയി www.bigticket.ae വെബ്സൈറ്റിലും ഏഷ്യാനെറ്റ് ന്യൂസിലും പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനായി പ്രസിദ്ധീകരിക്കും.

ഓഗസ്റ്റ് 4 മുതൽ 24 വരെ പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാം. എല്ലാ വോട്ടർമാർക്കും ഓട്ടോമാറ്റിക് ആയി ഒരു വീക്കിലി ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അഞ്ച് ബിഗ് ടിക്കറ്റുകളിൽ ഒന്ന് നേടാനുള്ള അവസരവുമുണ്ട്.

ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന അഞ്ച് ആഗ്രഹങ്ങളിൽ ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. സെപ്റ്റംബർ 1 മുതൽ 15 വരെയാണ് വിജയികളെ പ്രഖ്യാപിക്കുക.

ഇത് മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.

യാത്രയിൽ പങ്കുചേരാം

മൂന്ന് ആഴ്ച്ചകൾ. ആറ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. സമ്മാനം 100,000 ദിർഹം വീതം.

ഡിയർ ബിഗ് ടിക്കറ്റ് സീരീസ് ആരംഭിക്കുകയാണ്. പ്രതീക്ഷയും കാരുണ്യവും സന്തോഷവും നിറഞ്ഞ മറ്റൊരു യാത്ര. www.bigticket.ae വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യാം അല്ലെങ്കിൽ പുതുതായി അക്കൗണ്ട് തുടങ്ങാം. തികച്ചും ഫ്രീ ആയി പങ്കെടുക്കാം, ഇനിയെന്തിന് കാത്തിരിക്കണം?

ഡിയർ ബിഗ് ടിക്കറ്റ് തീയതികളും സമയവും

• ആഗ്രഹങ്ങൾ സമർപ്പിക്കാം: 7 ജൂലൈ 27 ജൂലൈ

• വോട്ടിങ് സമയം: 4 ഓഗസ്റ്റ് 24 ഓഗസ്റ്റ്

• വിജയിയെ പ്രഖ്യാപിക്കൽ: 1 സെപ്റ്റംബർ 15 സെപ്റ്റംബർ