ജൂലൈ 27 വരെയാണ് “Dear Big Ticket” Season 3 ക്യാംപെയ്നിൽ ആ​ഗ്രഹങ്ങൾ സമർ‌പ്പിക്കാനാകുക.

സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന യു.എ.ഇ നിവാസികളെ സ്വാ​ഗതം ചെയ്ത് Big Ticket Abu Dhabi. “Dear Big Ticket” Season 3-യിലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോ​ഗികമായി തുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആ​ഗ്രഹങ്ങൾ സബ്മിറ്റ് ചെയ്യാം. യാഥാർത്ഥ്യത്തിലേക്ക് ഒരുപടി കൂടെ അടുക്കാം.

ജൂലൈ 27 വരെയാണ് “Dear Big Ticket” Season 3 ക്യാംപെയ്നിൽ ആ​ഗ്രഹങ്ങൾ സമർ‌പ്പിക്കാനാകുക. അഞ്ച് കാറ്റ​ഗറികളിലായാണ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഇടം ലഭിക്കുക: ആരോ​ഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ബിസിനസ്, കുടുംബങ്ങളുടെ സമാ​ഗമം.

ചികിത്സാസഹായമോ, വിദ്യാഭ്യാസത്തിനുള്ള ട്യൂഷൻ ഫീസോ, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒപ്പം ചേരാനുള്ള അവസരമോ, സ്വപ്നം ഏതായാലും അത് ചെറുതല്ല. “Dear Big Ticket” Season 3-യുടെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം എന്നതാണ്. ബി​ഗ് ടിക്കറ്റും നിങ്ങൾ ഇതിനായി വാങ്ങേണ്ടതില്ല.

നിങ്ങൾ ചെയ്യേണ്ടത്

ജുലൈ 27 വരെ യു.എ.ഇ നിവാസികൾക്ക് (18 വയസ്സ് പൂർത്തിയായിരിക്കണം) അവരുടെ സ്വപ്നം എന്താണെന്ന് www.dearbigticket.ae സന്ദർശിച്ച് സമർപ്പിക്കാം. ആ​ഗ്രഹങ്ങൾ പരമാവധി 1000 ക്യാരക്റ്ററിൽ ഒതുങ്ങണം. അല്ലെങ്കിൽ 1 മിനിറ്റ് ദൈർഘ്യമുള്ള ​ഹ്രസ്വ വീഡിയോ ആയാലും മതി. വെ്സൈറ്റിലും ഏഷ്യാനെറ്റ് ന്യൂസിലൂടെയും Dear Big Ticket Season 3 പിന്തുടരാം. വോട്ടു ചെയ്യാം, വിജയികളെ തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യാം.

ഓ​ഗസ്റ്റ് 4 മുതൽ 24 വരെ ഓരോ ആഴ്ച്ചയും അഞ്ച് പ്രചോദനകരമായ സ്വപ്നങ്ങൾ ബി​ഗ് ടിക്കറ്റ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീട് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാം. വോട്ടിങ്ങിലൂടെ നിങ്ങളെ സ്പർശിച്ച സ്വപ്നത്തിന് പിന്തുണ നൽകുന്നതിനൊപ്പം അഞ്ച് ബി​ഗ് ടിക്കറ്റുകളിൽ ഒന്ന് നേടാനുള്ള വീക്കിലി ഡ്രോയിൽ പങ്കെടുക്കാനുമാകും.

ഓരോ ആഴ്ച്ചയും ഏറ്റവും അധികം വോട്ടു ലഭിച്ച രണ്ട് ആ​ഗ്രഹങ്ങൾ ചുരുക്കപ്പട്ടികയിൽ ഇടം നേടും, ഒപ്പം ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ AED 100,000 സമ്മാനവും നേടാം. വിജയികളെ സെപ്റ്റംബർ 1 മുതൽ 15 വരെയുള്ള തീയതികളിൽ പ്രഖ്യാപിക്കും.

എല്ലാ സ്വപ്നങ്ങളും പ്രധാനമാണ്. ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ഒൻപത് സ്വപ്നങ്ങൾക്ക് AED 10,000 വീതം നേടാം.

കൗണ്ട്ഡൗൺ തുടങ്ങി: നിങ്ങളുടെ അവസരം ഇതാ തുടങ്ങുന്നു

മൂന്ന് ആഴ്ച്ചകൾ. ആറ് ഭാ​ഗ്യശാലികൾ. AED 100,000 വീതം.

Dear Big Ticket Season 3 ഇതാ തുടങ്ങുന്നു. പ്രതീക്ഷയുടെ, ഹൃദയങ്ങളുടെ ഒത്തുചേരലിന്റെ, സ്വപ്നങ്ങൾ പൂവണിയുന്ന നിമിഷം. ഈ ക്യാംപെയിൻ നിങ്ങൾക്ക് പരിചിതമാണെങ്കിലും അതല്ല നിങ്ങൾ പുതുതായി ഇവിടെ എത്തിയതാണെങ്കിലും വോട്ട് ചെയ്യാൻ സന്ദർശിക്കാം www.dearbigitcket.ae

തികച്ചും സൗജന്യമായി നിങ്ങൾക്ക് പങ്കെടുക്കാം. മറ്റൊരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാ​ഗ്യത്തിന് പിന്തുണ നൽകാം. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന വർഷമായി 2025 മാറ്റാം.

“Dear Big Ticket” Dates and Timelines:

ആ​ഗ്രഹങ്ങൾ സമർപ്പിക്കാം: 27 July വരെ

വോട്ടിങ് കാലയളവ്: 4 August to 24 August

വിജയികളെ പ്രഖ്യാപിക്കൽ: 1 September to 15 September