Asianet News MalayalamAsianet News Malayalam

നോര്‍ക്ക രജിസ്ട്രേഷന്‍ വൈകുന്നു; നാട്ടിലേക്ക് മടങ്ങാന്‍ 'ഊഴം കാത്ത്' പ്രവാസികള്‍

നിരവധി പേര്‍  ഒരേസമയം കൂട്ടമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ഇത് പരിഹരിക്കുന്നതിനും പഴുതുകള്‍ അടച്ചുകൊണ്ടുള്ള വെബ്സൈറ്റ് ക്രമീകരണത്തിനും വേണ്ടിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

delay in registration for expatriates through NORKA Roots
Author
Thiruvananthapuram, First Published Apr 26, 2020, 3:38 PM IST

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നു. ഇന്നലെ അര്‍ധരാത്രി തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നു. പിന്നീട് സാങ്കേതിക തടസ്സങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ വൈകുന്നേരത്തോടെ മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി കെടി ജലീല്‍ അറിയിക്കുകയായിരുന്നു

.എന്നാല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ഇനിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. സുരക്ഷാ പരിശോധന നടക്കുന്നത് കൊണ്ടാണ് കാലതാമസം നേരിടുന്നെതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിരവധി പേര്‍ ഒരേസമയം കൂട്ടമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ഇത് പരിഹരിക്കുന്നതിനും പഴുതുകള്‍ അടച്ചുകൊണ്ടുള്ള വെബ്സൈറ്റ് ക്രമീകരണത്തിനും വേണ്ടിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കകള്‍ പല പ്രവാസികളും പങ്കുവെച്ചിട്ടുണ്ട്. എത്ര പ്രവാസികള്‍ മടങ്ങിയെത്തുമെന്ന് മനസ്സിലാക്കാനാണ് നോര്‍ക്ക രജിസ്‌ട്രേഷനെന്നും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുക്കുന്നുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞിരുന്നു.
 

 


 

Follow Us:
Download App:
  • android
  • ios