അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. 2019 കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിനെയും 2020നെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയില്‍ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ  211 സീരീസ് ടിക്കറ്റാണ് പുറത്തിറക്കുന്നത്. 

ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ടിക്കറ്റ് വാങ്ങാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറുകുറിപ്പിലാണ് നറുക്കെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷ്വറി കാറുകള‍ും വലിയ ക്യാഷ് പ്രൈസുകളും സമ്മാനമായി പ്രഖ്യാപിക്കുന്ന നറുക്കെടുപ്പില്‍ ആദ്യമായാണ് 20 മില്യണ്‍ ദിര്‍ഹം സമ്മാനം പ്രഖ്യാപിക്കുന്നത്. നേരത്തെ 12 മില്യണ്‍ ദിര്‍ഹം, 15 എന്നിങ്ങനെ നറുക്കെടുപ്പ് നടത്തിയിരുന്നു. 

www.bigticket.ae  എന്ന വെബ്സൈറ്റ് വഴിയോ അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നോ അല്‍ അയ്ന്‍ ഡ്യൂട്ടി ഫ്രീയിലോ ടിക്കറ്റ് വാങ്ങാം.പലതവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബാഗ്യം മലയാളികളെ തേടിയെത്തിയിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ നിരവധി ഇന്ത്യാക്കാര്‍ക്ക് സമ്മാനം ലഭിച്ചതിന്‍റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.