ദുബായ്: ദുബായില്‍ ആറു ദിവസത്തിനകം ഏകദേശം 35,000 സ്‌കൂള്‍ ജീവനക്കാര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡിഎച്ച്എ). സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്കാണ് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തിയത്.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ), കൊവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചായിരുന്നു ഡിഎച്ച്എ പരിശോധന നടത്തിയത്. ഇതിനായി രാജ്യാന്തര നിലവാരത്തിലുള്ള ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരുമടങ്ങിയ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. ആറു ദിവസത്തിനുള്ളില്‍ ഇത്രയും പേരെ പരിശോധിക്കുകയും പരിശോധനാ ഫലം 12 മണിക്കൂറിനുള്ളില്‍ നല്‍കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ സുപ്രധാന ഉത്തരവാദിത്തമാണെന്ന് ഡിഎച്ച്എ വ്യക്തമാക്കി.  

യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന