അബുദാബി: യുഎഇയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. 735 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 

538 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 62,029 ആയി ഉയര്‍ന്നു. 71,540 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 387 ആയി. 9,124 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 80,000ത്തോളം പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിലെ ചില സ്കൂളുകളോട് ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറാന്‍ നിര്‍ദേശം