മസ്കറ്റ്: ഒമാനില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവാണെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആംരഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്രകാര്യ വകുപ്പ് നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം വ്യാഴാഴ്ച ശഅബാൻ 29ന് അതായത് ഏപ്രിൽ 23ന് മാസപ്പിറവി കാണുവാൻ സാധ്യത കുറവാണ്. 

Read More:  യുഎഇയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു