രൂപ ദുര്‍ബലമായതോടെ ദിർഹത്തിന്റെ നിരക്ക് ഇരുപതാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇന്ന് ഒരു ദിര്‍ഹത്തിന് 19രൂപ എഴുപത്തിയാറു പൈസകിട്ടിയിട്ടും പലരും പണമയക്കാന്‍ മടിച്ചു നിന്നു. അടുത്തു തന്നെ ദിർഹം ഇരുപതിൽ എത്തുമെന്ന പ്രവചനത്തില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് പ്രവാസി മലയാളികള്‍.
റിയാദ്: രൂപ ദുര്‍ബലമായതോടെ ദിർഹത്തിന്റെ നിരക്ക് ഇരുപതാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇന്ന് ഒരു ദിര്‍ഹത്തിന് 19രൂപ എഴുപത്തിയാറു പൈസകിട്ടിയിട്ടും പലരും പണമയക്കാന്‍ മടിച്ചു നിന്നു. അടുത്തു തന്നെ ദിർഹം ഇരുപതിൽ എത്തുമെന്ന പ്രവചനത്തില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് പ്രവാസി മലയാളികള്‍.
ഇറാനെതിരെയുള്ള ഉപരോധവും എണ്ണവില കൂടിയതും വരും ദിവസങ്ങളില്‍ രൂപയെ കൂടുതല്‍ ദുര്‍ബലമാക്കാനാണ് സാധ്യതയെന്നും പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ അവസരം കൈവരുമെന്നും ഫിനാബ്ലര്‍ എക്സിക്യുട്ടീവ് ഡറക്ടറും ഗ്രൂപ്പ് സിഇഒയുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
