ക്യാന്‍സര്‍ രോഗികള്‍ക്ക് സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇത്തരമൊരു ഡിസ്‍കൗണ്ട് കാര്‍ഡ് പുറത്തിറക്കിയതെന്ന് ക്യാന്‍സര്‍ പേഷ്യന്റ്സ് അസോസിയേഷന്‍ അറിയിച്ചു. 

അബുദാബി: യുഎഇയില്‍ അര്‍ബുദ രോഗികള്‍ക്കായി പ്രത്യേക ഡിസ്കൗണ്ട് കാര്‍ഡ് പുറത്തിറക്കി. ക്യാന്‍സര്‍ പേഷ്യന്റ്സ് കെയര്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജമാല്‍ സനദ് അല്‍ സുവൈദിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ചാണ് 'ഫാസ' എന്ന പേരില്‍ ഡിസ്‍കൗണ്ട് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്‍താല്‍ സുഖപ്പെടുത്താവുന്ന അസുഖമായി അര്‍ബുദം മാറിയിരിക്കുകയാണെന്നും ക്യാന്‍സര്‍ രോഗികള്‍ക്ക് സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇത്തരമൊരു ഡിസ്‍കൗണ്ട് കാര്‍ഡ് പുറത്തിറക്കിയതെന്നും ക്യാന്‍സര്‍ പേഷ്യന്റ്സ് അസോസിയേഷന്‍ അറിയിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് സന്തോഷം പകരാനും അവര്‍ക്ക് ഭക്ഷണം, വെള്ളം, തുണികള്‍, സമ്മാനങ്ങള്‍ എന്നിവയ്ക്ക് പുറമെ മരുന്നുകള്‍ക്കും മെഡിക്കല്‍ ചികിത്സയ്ക്കും ഉള്‍പ്പെടെ ഡിസ്കൗണ്ട് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

യുഎഇയില്‍ താമസിക്കുന്ന ഏത് രാജ്യങ്ങളിലെ പൗരന്മാരും പദ്ധതിക്ക് അര്‍ഹരാണ്. ഏത് തരത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ചികിത്സ നേടുന്നവരും ഡിസ്കൗണ്ട് കാര്‍ഡിന് അര്‍ഹരാണ്. സൊസൈറ്റിയുടെ വെബ്‍സൈറ്റ് വഴി ക്യാന്‍സര്‍ രോഗികള്‍ക്ക് ഡിസ്‍കൗണ്ട് കാര്‍ഡിന് അപേക്ഷിക്കാം. ക്യാന്‍സര്‍ രോഗിയാണെന്ന് തെളിയികുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ അല്ലെങ്കില്‍ കത്തോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സൗജന്യമായിത്തന്നെ കാര്‍ഡ് രോഗികളുടെ വീട്ടിലെത്തും. 

Read also: യുഎഇയിലെ തീപിടുത്തത്തില്‍ നശിച്ചത് 64 അപ്പാര്‍ട്ട്മെന്റുകളും 10 വാഹനങ്ങളും; 256 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player