Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; വിദൂര പഠനം നീട്ടി

കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

Distance learning extended for all Abu Dhabi schools
Author
Abu Dhabi - United Arab Emirates, First Published Jan 16, 2021, 2:15 PM IST

അബുദാബി: അബുദാബിയില്‍ എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി. ജനുവരി 17 മുതല്‍ മൂന്നാഴ്ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി അറിയിച്ചു.

കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍, രക്ഷിതാക്കള്‍, എല്ലാ സ്‌കൂളുകളിലെയും അധ്യാപക, അനധ്യാപക ജീവനക്കാര്‍ എന്നിവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. 

പുതിയ അധ്യയന വര്‍ഷത്തിലെ രണ്ടാഴ്ചത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം ജനുവരി 17 മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് തിരികെയെത്താനാരിക്കെയാണ് പുതിയ അറിയിപ്പ്. അതേസമയം യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ പഠനം തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios