'മദ്റസത്തീ', 'ഐന്‍' എന്ന് പോര്‍ട്ടലുകളും വെര്‍ച്വല്‍ നഴ്സറി ആപ്ലിക്കേഷന്‍ വഴിയുമാണ് ഓണ്‍ലൈന്‍ പഠനം. യൂണിവേഴ്സിറ്റികളും കോളജുകളിലും ഇതര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ രീതിയാണ് തുടരുന്നത്.

റിയാദ്: കൊവിഡിനെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്ച കൂടി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സ്‌കൂളുകള്‍ക്കും യൂനിവേഴ്സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കോവിഡ് ഭീതി പൂര്‍ണമായും നീങ്ങുന്നതോടെയാകും സ്ഥാപനങ്ങള്‍ തുറക്കുക.

കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം. രണ്ടാം സെമസ്റ്ററിലെ അവസാനം വരെ ഓണ്‍ലൈന്‍ രീതി തുടരും. 'മദ്റസത്തീ', 'ഐന്‍' എന്ന് പോര്‍ട്ടലുകളും വെര്‍ച്വല്‍ നഴ്സറി ആപ്ലിക്കേഷന്‍ വഴിയുമാണ് ഓണ്‍ലൈന്‍ പഠനം. യൂണിവേഴ്സിറ്റികളും കോളജുകളിലും ഇതര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ രീതിയാണ് തുടരുന്നത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഭീതി നിലനില്‍ക്കുന്നത് കൊണ്ടാണ് സ്‌കൂള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനം.