Asianet News MalayalamAsianet News Malayalam

രോഗിക്ക് മുന്നറിയിപ്പ് നല്‍കാത്തതിന് കുവൈത്തില്‍ ഡോക്ടര്‍ക്ക് 10,000 ദിനാര്‍ പിഴ

സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചുനടന്ന ശസ്ത്രക്രിയക്ക് ശേഷം പരാതിക്കാരിക്ക് ഭാഗികമായി പക്ഷാഘാതം പിടിപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

Doctor fined in kuwait for KD 10000 in surgery case
Author
Kuwait City, First Published Feb 15, 2019, 7:52 PM IST

കുവൈത്ത് സിറ്റി: ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ച് രോഗിക്ക് മുന്നറിയിപ്പ് നല്‍കാത്ത ഡോക്ടര്‍ക്ക് 10,000 ദിനാര്‍ ശിക്ഷ. സ്വദേശി വനിതയുടെ പരാതിപ്രകാരം കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചുനടന്ന ശസ്ത്രക്രിയക്ക് ശേഷം പരാതിക്കാരിക്ക് ഭാഗികമായി പക്ഷാഘാതം പിടിപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം ഡോക്ടര്‍ക്ക് സംഭവിച്ച പിഴവല്ലെന്ന് കോടതി കണ്ടെത്തി. ശസ്ത്രക്രിയക്ക് ശേഷം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് രോഗിയെ അറിയിക്കുന്ന കാര്യത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റി. അതുകൊണ്ടുതന്നെ ഇത് ജോലിയിലെ പിഴവായി കണക്കാക്കാമെന്നാണ് കോടതി വിധിച്ചത്. അനസ്തേഷ്യ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും ശസ്ത്രക്രിയക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി 10,000 ദിനാര്‍ ശിക്ഷ വിധിച്ചത്.

Follow Us:
Download App:
  • android
  • ios