'ക്രോ ഒമാന്‍' എന്ന ഓഡിറ്റ് സ്ഥാപനം 'ഡൂയിംഗ് ബിസിനസ് ഇന്‍ ഒമാന്‍ 2022 ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒസിസിഐ) ചെയര്‍മാന്‍ എഞ്ചിനീയര്‍  രേധ ജുമാ അല്‍ സാലിഹ്  ചേംബര്‍ ഓഫീസില്‍ നിര്‍വഹിച്ചു.

മസ്‌കറ്റ്: ഒമാനില്‍ വ്യാപാര വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും , പുതിയ സംരംഭകര്‍ക്കും വിദേശത്ത് നിന്നുമെത്തുന്ന നിക്ഷേപകര്‍ക്കും അറിഞ്ഞിരിക്കേണ്ട നിയമ നടപടിക്രമങ്ങള്‍ അടങ്ങിയിരിക്കുന്ന പുസ്തകം മസ്‌കറ്റില്‍ പ്രകാശനം ചെയ്തു.

'ക്രോ ഒമാന്‍' എന്ന ഓഡിറ്റ് സ്ഥാപനം 'ഡൂയിംഗ് ബിസിനസ് ഇന്‍ ഒമാന്‍ 2022 ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒസിസിഐ) ചെയര്‍മാന്‍ എഞ്ചിനീയര്‍ രേധ ജുമാ അല്‍ സാലിഹ് ചേംബര്‍ ഓഫീസില്‍ നിര്‍വഹിച്ചു.

കൃത്യമായ ലക്ഷ്യബോധത്തോട് ഒരു സംരഭം നിയന്ത്രിക്കുവാന്‍ അടിസ്ഥാന നിയമങ്ങള്‍ ആവശ്യമാണ്. അതനുസരിച്ചു ഒരു സംരംഭം ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ ഇല്ലെങ്കില്‍ ആധുനിക വ്യവസായങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. നന്നായി രൂപകല്പന ചെയ്ത നിയന്ത്രണങ്ങള്‍ക്ക് സാമൂഹികമായി ന്യായീകരിക്കാവുന്നതും ഓരോ പൗരനും സാധ്യതയുള്ള ഫലങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും ഡൂയിംഗ് ബിസിനസ് ഇന്‍ ഒമാന്‍ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് രേധ ജുമാ അല്‍ സാലിഹ് പറഞ്ഞു.

'ഡൂയിംഗ് ബിസിനസ് ഇന്‍ ഒമാന്‍ 2022 ' എന്ന പുസ്തകം ഒമാനിലെ വ്യവസായ നിയന്ത്രണ പ്രക്രിയകള്‍, അതിന്റെ നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. 'വ്യവസായ വികസനത്തിനായി ഒരു വിദേശ നിക്ഷേപകന്‍ എന്ത് പരിഗണിക്കണമെന്നും വളര്‍ച്ചയുടെ ഉയര്‍ന്നുവരുന്ന അവസരങ്ങളെ നയിക്കുന്ന പ്രധാന ഘടകങ്ങളെ എങ്ങനെ വിലയിരുത്തണം എന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും 'ക്രോ ഒമാന്റെ സ്ഥാപക-മാനേജിംഗ് പാര്‍ട്ണര്‍ ഡേവിസ് കല്ലൂക്കാരന്‍ പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതര്‍ ക്രോ ഒമാന്‍ ആഡിറ്റിംഗ് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.