സ്‍പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീട്ടുജോലിക്കാരി വീടിനു തീ വെയ്‍ക്കാനും ശ്രമിച്ചു.

മസ്‍കത്ത്: ഒമാനിലെ (Oman) ശർഖിയ ഗവര്‍ണറേറ്റിൽ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത (Expat woman) റോയൽ ഒമാൻ പൊലീസിന്റെ (Royal Oman Police) പിടിയില്‍. ഒരു വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ വനിതയാണ് പോലീസിന്റെ പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചതിന് ശേഷം വീടിനു തീ വെയ്‍ക്കാനും ഇവര്‍ ശ്രമിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ കുറ്റങ്ങൾ ചുമത്തിയാണ് അൽ-ദാഖിലിയ പോലീസ് കമാൻഡ് ആഫ്രിക്കൻ വനിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോഷണത്തിന് ശേഷം രാജ്യം വിടുന്നതിനു മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിൽ പറയുന്നു. ഇവർക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.