അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണുന്ന ബുർജ് ഖലീഫയുടെ ചിത്രം പകര്‍ത്തിയിരിക്കുകയാണ് പെറ്റിറ്റ്.
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കിയാൽ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്ററുകള്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഈ ചിത്രം പകര്‍ത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ സഞ്ചാരി ഡോണ്‍ പെറ്റിറ്റ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകര്‍ത്തിയ ദുബൈയുടെ ചിത്രവും പെറ്റിറ്റ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. യുഎഇയുടെ അഭിമാനമായി ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ 2010 ജനുവരി നാലിനാണ് ഉദ്ഘാടനം ചെയ്തത്. 160 നിലകളോട് കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നുവരെ കാണാനാവും. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. 21 സെപ്റ്റംബർ 2004നാണ് നിർമ്മാണം തുടങ്ങിയത്.
Read Also - 'വിശ്വസിക്കാനാകുന്നില്ല'! ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിൽ മലയാളിക്ക് കൈവന്നത് വമ്പൻ ഭാഗ്യം; ഇനി കോടീശ്വരൻ
നിലവിൽ ഐഎസ്എസിലെ ഫ്‌ളൈറ്റ് എഞ്ചിനീയറും എക്‌സ്‌പെഡിഷൻ 72 ക്രൂ അംഗവുമാണ് ഡോണ്‍ പെറ്റിറ്റ്. റോസ്കോസ്മോസ് ബഹിരാകാശ യാത്രികരായ അലക്സി ഓവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവരാണ് പെറ്റിറ്റിന് ഒപ്പമുള്ളത്. 2024 സെപ്റ്റംബറിൽ റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-26 ബഹിരാകാശ പേടകത്തിലാണ് അദേഹം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഇതിന് ശേഷം ഐഎസ്എസില്‍ നിന്നുള്ള ആകര്‍ഷമായ വീഡിയോകളും ചിത്രങ്ങളും പെറ്റിറ്റ് എക്‌സില്‍ പങ്കുവെയ്ക്കുന്നുണ്ട്.
