Asianet News MalayalamAsianet News Malayalam

അനുമതിയില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവനകള്‍ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്.

Dont collect donations without permission warns UAE public prosecution
Author
Abu Dhabi - United Arab Emirates, First Published Apr 15, 2021, 11:55 AM IST

അബുദാബി: ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവനകള്‍ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളികളില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

Follow Us:
Download App:
  • android
  • ios