അബുദാബിയിലെ ചില റഡാറുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ (എഎന്‍പിആര്‍) എന്ന സാങ്കേതിക വിദ്യകൂടി ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള സംവിധാനമാണിത്.
അബുദാബി: റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചില റഡാറുകളിലെ ഫ്ലാഷ് ലൈറ്റ് കണ്ട് പേടിക്കേണ്ടെന്ന് അബുദാബി പൊലീസ്. വേഗപരിധി ലംഘിച്ചതിന് നിങ്ങളുടെ വാഹനത്തെ പിടികൂടിയതിനുള്ള റഡാര്‍ ഫ്ലാഷല്ല അതെന്നാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
അബുദാബിയിലെ ചില റഡാറുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ (എഎന്‍പിആര്‍) എന്ന സാങ്കേതിക വിദ്യകൂടി ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള സംവിധാനമാണിത്. റോഡുകളില്‍ ഗതാഗതത്തിരക്കും വാഹനങ്ങളുടെ എണ്ണവും തിരിച്ചറിയാനാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങളുടെ ഫ്ലാഷ്, അമിത വേഗതക്കാരെ പിടികൂടുന്നതിനുള്ളതല്ല. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അബുദാബി പൊലീസിന്റെ വെബ്സൈറ്റ് പരിശോധിക്കാമെന്നും അധികൃതര്‍ അറിയിച്ചു.