Asianet News MalayalamAsianet News Malayalam

അപരിചിതരുടെ പേരില്‍ പണമയക്കരുത്; മുന്നറിയിപ്പുമായി സൗദി അധികൃതര്‍

അജ്ഞാതരായ ആളുകളുടെ പേരില്‍ പണം അയക്കാന്‍ പാടില്ല. ഇത്തരം ഇടപാടുകള്‍ ചിലപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി മാറാം. നിങ്ങളുടെ അക്കൌണ്ടുകള്‍ വഴി അപരിചിതമായ ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ബാങ്കുകളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

dont send money to strangers saudi authorities warn
Author
Riyadh Saudi Arabia, First Published Dec 5, 2020, 4:51 PM IST

റിയാദ്: നേരിട്ട് പരിചയമില്ലാത്തവരുടെ പേരില്‍ പണമയക്കരുതെന്ന് സൗദി അധികൃതര്‍. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്‍മയുടെ കീഴിലുള്ള മീഡിയ, ബാങ്കിങ് ബോധവത്കരണ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഏത് ധനകാര്യ സ്ഥാപനവുമായി  ഇടപാട് നടത്തുമ്പോഴും വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

അജ്ഞാതരായ ആളുകളുടെ പേരില്‍ പണം അയക്കാന്‍ പാടില്ല. ഇത്തരം ഇടപാടുകള്‍ ചിലപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി മാറാം. നിങ്ങളുടെ അക്കൌണ്ടുകള്‍ വഴി അപരിചിതമായ ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ബാങ്കുകളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും ഇടപാടിന്റെ ലക്ഷ്യവും വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. ഇതിന് പകരം തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അത് പിന്നീട് നിയമനടപടികളില്‍ കുടുങ്ങാന്‍ കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
Follow Us:
Download App:
  • android
  • ios