ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മെഴ്‌സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ പ്രാവിന്‍ കുഞ്ഞുങ്ങളാണ് പറന്നുതുടങ്ങിയത്. 

കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട ദുബായ് കിരീടാവകാശി ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു. മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലുതാണ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3) on Aug 12, 2020 at 5:57am PDT

 പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളി താലോലിക്കുന്നതും അവ കൂട്ടില്‍ നിന്ന് പറന്നുയരുന്നതുമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.