ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ഡോ. ധനലക്ഷ്മിയുടെ പുസ്തകം പ്രകാശിപ്പിച്ചു
ഹരിതം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഒരു പാടു ജീവിതം തൊട്ടറഞ്ഞിട്ടുള്ള എഴുത്തുകാരിയുടെ ഏറെ പ്രതീക്ഷയുള്ള ഒരു പുസ്‌തകമാണ് ഇതെന്ന് പ്രസാധകൻ പ്രതാപൻ തായാട്ട് ചടങ്ങിൽ പറഞ്ഞു.

ഷാർജ: ഷാർജാ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ഡോക്ടർ ധനലക്ഷ്മിയുടെ 'ഇനി അപൂർവ ഉറങ്ങട്ടെ' എന്ന പുസ്തകം പ്രകാശിപ്പിച്ചു. പുസ്തകം കോഴിക്കോട് എം പി എംകെ രാഘവൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ വി നന്ദകുമാറിന് നൽകി പ്രകാശിപ്പിച്ചു. സൗദി വ്യവസായിയും എഴുത്തുകാരനുമായ മൻസൂർ പലൂർ ചടങ്ങിൽ ആശംസ അറിയിച്ചു.
ഹരിതം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഒരു പാടു ജീവിതം തൊട്ടറഞ്ഞിട്ടുള്ള എഴുത്തുകാരിയുടെ ഏറെ പ്രതീക്ഷയുള്ള ഒരു പുസ്‌തകമാണ് ഇതെന്ന് പ്രസാധകൻ പ്രതാപൻ തായാട്ട് ചടങ്ങിൽ പറഞ്ഞു. കഴിഞ്ഞ ഷാർജാ പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ച 'റസിയ പറയാൻ ബാക്കി വെച്ചത്' എന്ന കഥാ സമാഹാരത്തിന്നു സാഹിത്യരത്ന പുരസ്‌കാരം അടക്കം നാല് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Read Also - ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...