ഒമാനിലെ നാഷനല്‍ യൂണിവേഴ്സിറ്റി ചാന്‍സലറായി പ്രവാസി വ്യവസായി ഡോ. പി മുഹമ്മദലി. യൂണിവേഴ്സിറ്റി ഡയറക്ടര്‍മാരുടെ യോഗമാണ് ഡോ. പി. മുഹമ്മദലിയെ ചാന്‍സലര്‍ ആയി തെരഞ്ഞെടുത്തത്.

മസ്കറ്റ്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദലിയെ (ഗള്‍ഫാര്‍) ഒമാനിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചാന്‍സലര്‍ ആയി തെരഞ്ഞെടുത്തു.

യൂണിവേഴ്സിറ്റി ഡയറക്ടര്‍മാരുടെ യോഗമാണ് ഡോ. പി. മുഹമ്മദലിയെ ചാന്‍സലര്‍ ആയി തെരഞ്ഞെടുത്തത്. യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാന്‍സലര്‍ ആയിരുന്ന ഡോ. ശൈഖ് സാലിം അല്‍ ഫന്നാഹ് അല്‍ അറൈമിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചാന്‍സലരുടെ നിയമനം. ഒമാനിലെ പ്രശസ്തമായ ഗള്‍ഫാര്‍ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ തേതൃത്വം നല്‍കിയ ഡോ. പി. മുഹമ്മദലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.