Asianet News MalayalamAsianet News Malayalam

ഒമാനിൽ മലയാള നാടകോത്സവം; മത്സരത്തിൽ പത്ത് നാടകങ്ങൾ പങ്കെടുക്കും

മെയ്‌ 27 വെള്ളിയാഴ്ചയും ,മെയ്  28  ശനിയാഴ്ചയും  റൂവിയിലെ അൽ ഫലാജിലേ ലി ഗ്രാൻഡ് ഹാളിൽ വെച്ചാണ്  നാടക മത്സരം അരങ്ങേറുക. ഈ രണ്ടു ദിവസങ്ങളിലായി പതിനൊന്ന് നാടകങ്ങളായിരിക്കും വേദിയിലെത്തുന്നത്. ഇതിൽ പത്ത് നാടകങ്ങൾ  മത്സരത്തിൽ  മാറ്റുരക്കും.

drama festival in Oman
Author
Muscat, First Published May 24, 2022, 11:19 PM IST

മസ്കറ്റ്: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഒമാനിലെ മലയാള നാടകരംഗം വീണ്ടും സജീവമാകുകയാണ്. നാടകത്തെ സ്നേഹിക്കുന്ന കലാകാരന്മാർ ഒരുമിക്കുന്ന ഒരു വാരാന്ത്യത്തിനായിരിക്കും മസ്‌കറ്റിലെ പ്രവാസലോകം സാക്ഷ്യം വഹിക്കുക.

മെയ്‌ 27 വെള്ളിയാഴ്ചയും മെയ് 28 ശനിയാഴ്ചയും റൂവിയിലെ അൽ ഫലാജിലേ ലി ഗ്രാൻഡ് ഹാളിൽ വെച്ചാണ് നാടകമത്സരം അരങ്ങേറുക. ഈ രണ്ടു ദിവസങ്ങളിലായി പതിനൊന്ന് നാടകങ്ങളായിരിക്കും വേദിയിലെത്തുന്നത്. ഇതിൽ പത്ത് നാടകങ്ങൾ  മത്സരത്തിൽ  മാറ്റുരക്കും. ആദ്യ ദിവസം മെയ് 27 വെള്ളിയാഴ്ച  അഞ്ചു നാടകങ്ങൾ മത്സരത്തിനുണ്ടാകും. ജയൻ തിരുമനയുടെ തിരക്കഥയിൽ  അൻസാർ ഇബ്രാഹിം  സംവിധാനം ചെയ്യുന്ന  തിയറ്റർ ഗ്രൂപ്പിന്റെ മണ്ണടയാളം, നിഖിൽ ജേക്കബ് തിരക്കഥയും   ഗോകുല ദാസ് സംവിധാനവും ചെയ്യുന്ന  സൊഹാർ പഞ്ചാര ക്രീയേഷന്റെ "രാച്ചിയമ്മ", സുനിൽ ഗുരുവായൂരപ്പൻ തിരക്കഥയിൽ   പി . പ്രവീൺ കുമാർ സംവിധാനം നിർവഹിക്കുന്ന നന്മ കാസർകോഡിന്റെ "നാം" ,സുനിൽ ഗുരുവായൂരപ്പൻ തിരക്കഥയും സംവിധാനവും നിർവഹിച്ച  നൂപരത്തിന്റെ  "കസേരകൾ" , സുലൈമാൻ കക്കോടിയുടെ തിരക്കഥയിൽ  അനിൽ കടയ്ക്കാവൂർ  സംവിധാനം നിർവഹിക്കുന്ന "സ്തഭം - അക്കം"  എന്നി അഞ്ചു നാടകങ്ങളാണ് ആദ്യ ദിവസം അരങ്ങിലെത്തുക.
രണ്ടാം ദിവസമായ ശനിയാഴ്ച, അക്ഷയ കുമാറിന്റെ തിരക്കഥയിൽ  സുനിൽ ഗുരുവായൂരപ്പൻ സംവിധാനം ചെയ്യുന്ന  നന്മ കാസർകോടിന്റെ ബാനറിൽ "അനന്തപുരിയിലേക്കുള്ള തീവണ്ടി" ,അജിത്  കൊല്ലത്തിന്റെ  തിരക്കഥയിൽ  , അജി ഹരിപ്പാട് സംവിധാനം ചെയ്യുന്ന സ്പര്ഷയുടെ "അവൾ" ,  അജയരാജ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന  ഗ്രേ യൂണിറ്റ് ഇന്റെ " പ്രതീക്ഷ", പരമേശ്വരൻ കുറിയത്ത്  തിരക്കഥയും കേരളൻ  കെ.പി.എ.സി  സംവിധാനം ചെയ്യുന്ന  ദൃശ്യ എന്റെർറ്റൈന്മെന്റിന്റെ  "ഉച്ചൈസ്തരം", ജയപാൽ ദാമോദർ തിരക്കഥയും   പി. ർ. ഗോകുൽദാസ് സംവിധാനാവും ചെയ്യുന്ന ഭാസ്  ക്രീയേഷന്സിന്റെ  "നിഷാദപർവം" എന്നി അഞ്ചു നാടകങ്ങൾ  രണ്ടാം ദിവസമായ ശനിയാഴ്ച വേദിയിലെത്തും.

ഒരു  നാടകത്തിന്  നാൽപ്പത്  മിനിട്ടാണ് അവതരണ ദൈർഖ്യം അനുവദിച്ചിരിക്കുന്നത്.  കേരളത്തിൽ നിന്നും മൂന്നു പ്രമുഖരായ നാടക പ്രവർത്തകരാണ് നാടകോത്സവത്തിന്റെ വിധികർത്താക്കൾ ആയി മസ്കറ്റിൽ എത്തുന്നത്. ഏറ്റവും നല്ല നാടകം, നല്ല നടൻ, നല്ല നടി, നല്ല സംവിധാനം, നല്ല രചന, ഏറ്റവും നല്ല രണ്ടാമത്തെ നാടകം, രണ്ടാമത്തെ നല്ല നടൻ, രണ്ടാമത്തെ നല്ല നടി എന്നിവയിലാവും വിധി പ്രഖ്യാപനം ഉണ്ടായിരിക്കുക.    

"ടാലെന്റ്റ് സ്പേസ് ഇന്റർനാഷണലും" "തിയേറ്റർ ഓമാനുമാണ്"  "നാടകോത്സവത്തിന്റെ ഒമാനിലെ  സംഘാടകർ. ഉദ്ഘാടന  നാടകമായി  ആദ്യദിവസം  "ദി കേയ്ജ്" എന്ന നാടകം അവതരിപ്പിക്കും.  നാടക മത്സരത്തിന് പുറമെ  ഒമാനിലെ  ഗായകരുടെ സംഗീതോത്സവവും ചിത്രരചന പ്രദർശനവും ഈ രണ്ടു ദിവസങ്ങളിലും  ഉണ്ടായിരിക്കും.

മെയ്‌ 29 ഞാറാഴ്ച  വൈകിട്ട് 7 മണിക്ക് "ടാലെന്റ്റ് സ്പേസ് ഇന്റർനാഷണലി ന്റെ" ഹാളിൽ വച്ചായിരിക്കും മത്സര വിജയികളെ പ്രഖ്യാപിക്കുക. പ്രവേശനം  പാസ്സ്‌മൂലം  നിയന്ത്രിക്കും. 92134105 , 97062418 , 99683555 , 91391605  എന്നി നമ്പറുകളിൽ  ബന്ധപ്പെട്ടാൽ പാസ്സുകൾ  ലഭ്യമാകും. 99382142 എന്ന  നമ്പർ മുഖേനേ പാസ്സുകൾ   ഓൺലൈൻ ബുക്കിങ് ചെയ്യുവാൻ സാധിക്കും. നാടകോത്സവത്തിന്റെ പ്രധാന പ്രായോജകർ ഒമാനിലെ പ്രമുഖ പണമിട സ്ഥാപനമായ "പുരുഷോത്തം കാഞ്ചി മണി  എക്സ്ചേഞ്ച് ആണ്.

Follow Us:
Download App:
  • android
  • ios