Asianet News MalayalamAsianet News Malayalam

85-ാമത് മഹ്‍സൂസ് നറുക്കെടുപ്പിലൂടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ദീര്‍ഘകാല പ്രവാസികള്‍

ഇന്ത്യ, യു.കെ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരാണ് റാഫിള്‍ ഡ്രോയിലൂടെ ആകെ 300,000 ദിര്‍ഹം സ്വന്തമാക്കിയത്.

Dreams come true for long term UAE residents during the 85th Mahzooz Draw
Author
Dubai - United Arab Emirates, First Published Jul 20, 2022, 5:11 PM IST

ദുബൈ: യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിന്റെ തുടക്കം മുതല്‍ ഇതുവരെ 25 മില്യനയര്‍മാരെയാണ് അതിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടന്ന 85-ാമത് നറുക്കെടുപ്പിലും നിരവധിപ്പേരുടെ ജീവിതം മാറിമറിഞ്ഞു. 100,000 ദിര്‍ഹം വീതം നേടിയ യുഎഇയിലെ മൂന്ന് പ്രവാസികള്‍ സമ്മാനത്തുക കൊണ്ട് സ്വന്തം ജീവിതനിലവാരവും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതവും മെച്ചപ്പെടുത്താനുള്ള പദ്ധതികളിലാണ്.

ഫിലിപ്പൈന്‍സ് സ്വദേശിയായ ഷാരോണ്‍, യു.കെ സ്വദേശിയായ ജോണ്‍, ഇന്ത്യക്കാരനായ രാമമൂര്‍ത്തി എന്നിവരാണ് കഴിഞ്ഞ റാഫിള്‍ ഡ്രോയില്‍ വിജയികളായത്. മൂന്ന് പേര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത്.

44 വയസുകാരനായ തമിഴ്‍നാട് സ്വദേശി രാമമൂര്‍ത്തി ഇരുപതിലേറെ വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഒരു നിയമ സ്ഥാപനത്തില്‍ ഓഫീസ് ജീവനക്കാരനായി ജോലി ചെയ്യുന്ന അദ്ദേഹം ഈ വര്‍ഷം വിരമിക്കാനിരിക്കുകയാണ്. സമ്മാനത്തുക കൊണ്ട് നാട്ടിലൊരു ബിസിനസ് തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ നറുക്കെടുപ്പില്‍ സജീവമായി പങ്കെടുക്കുകയാണ്.

സമ്മാന വിവരമറിഞ്ഞപ്പോള്‍ അത്യധികം സന്തോഷിച്ച രാമമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ, 'ഇത്ര വലിയൊരു വിജയത്തില്‍ അതിയായി സന്തോഷിക്കുകയാണ് ഞാന്‍. മഹ്‍സൂസിന് നന്ദി പറയാതിരിക്കാനാവുന്നില്ല. ഈ വര്‍ഷം ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടില്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങുകയെന്ന എന്റെ ആഗ്രഹം ഇതോടെ സഫലമാവുകയാണ്. മഹ്‍സൂസിന് നന്ദി.'

മറ്റൊരു വിജയിയായ  ഫിലിപ്പൈന്‍സ് സ്വദേശി ഷാരോൺ കഴിഞ്ഞ 14 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. 44 വയസുകാരിയായ ഷാരോണിനെ സംബന്ധിച്ചിടത്തോളം കൃത്യസമയത്താണ് ഈ പണം കൈവന്നത്. സജീവമായിട്ടല്ലെങ്കിലും 2020 നവംബര്‍ മുതല്‍ മഹ്‍സൂസില്‍ പങ്കെടുക്കുന്ന ഷാരോണ്‍ വിജയിക്കുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ രണ്ട് മാസമായി സജീവമായിത്തന്നെ നറുക്കെടുപ്പുകളില്‍ പങ്കാളിയായി. ഒടുവില്‍ ആ ആഗ്രഹം സഫലമാവുകയും ചെയ്‍തു.

ഷാര്‍ജയില്‍ നഴ്സായി ജോലി ചെയ്യുന്ന ഷാരോണ്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇത്ര വലിയൊരു തുകയുടെ സമ്മാനം ലഭിച്ചെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. 'കൃത്യസമയത്താണ് എനിക്ക് ഈ സമ്മാനത്തുക ലഭിക്കുന്നത്.  കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഈ പണം ഉപയോഗിക്കും. ഒപ്പം ഫിലിപ്പൈന്‍സിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അതിലൊരു വിഹിതം മാറ്റിവെയ്‍ക്കും. ഈ വിധത്തില്‍ എന്റെ ജീവിതം മാറിമറിഞ്ഞതില്‍ നന്ദി പറയാനുള്ളത് മഹ്‍സൂസിനോടാണ്.'

അബുദാബിയില്‍ മീഡിയ സെക്ടറില്‍ ജോലി ചെയ്യുന്ന യു.കെ സ്വദേശിയായ ജോണ്‍ ആണ് മറ്റൊരു വിജയി. 20 വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയവരാണ്. സമ്മാനം ലഭിച്ച വിവരം പോലും അറിയാതിരുന്ന ജോണിനെ ഒരു സുഹൃത്താണ് വിളിച്ച് വിവരമറിയിച്ചത്. സ്വാഭാവികമായും ആ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്‍ മഹ്‍സൂസിലൂടെ ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യം അദ്ദേഹം ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ. 'വലിയ ഭാഗ്യവാനാണ് ഞാന്‍. പറഞ്ഞുകേട്ടാണ് മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട് 2020 നവംബര്‍ മുതല്‍ സ്ഥിരമായി പങ്കെടുക്കുന്നു. സമ്മാനത്തുക ചെലവഴിക്കാനുള്ള ഏറ്റവും നല്ല വഴിയെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നതേയൂള്ളൂ. എന്നാല്‍ അത് എന്റെ ജീവിതം മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വിസ്‍മയകരമായ ഈ സമ്മാനത്തിന് മഹ്‍സൂസിന് നന്ദി പറയുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹ്‍സൂസ് എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജൂലെ മാസത്തില്‍ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി വിജയം കൊയ്യാനുള്ള അവസരവും ഒരുങ്ങുന്നുണ്ട്. 2022 ജൂലൈ 30ന് നടക്കാനിരിക്കുന്ന മഹ്‍സൂസ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി അധിക സമ്മാനമായി നേടാന്‍ സാധിച്ചേക്കും.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് മഹ്‍സൂസ് ഗ്രാന്‍ഡ് ഡ്രോയിലേക്കും ഒപ്പം ആഴ്ച തോറും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഒരോ എന്‍ട്രി വീതം ലഭിക്കുന്നു. 

നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി അര്‍ഹരായവരിലേക്ക് എത്തിച്ചേരും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസില്‍ പങ്കെടുക്കാന്‍ സാധിക്കും. 

Follow Us:
Download App:
  • android
  • ios