ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക.

മസ്‍കത്ത്: ഒരാഴ്ചത്തെ ഇടവേളയ്‍ക്ക് ശേഷം ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ 27 മുതല്‍ പുനഃരാംഭിക്കുന്നു. 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ഈ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക.

വാക്സിൻ സ്വീകരിക്കാൻ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ആസ്ഥാനത്ത് എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഒപ്പം കരുതണം. ജൂൺ 13 മുതലാണ് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 20 ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.