ആവശ്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. 

മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. ദാഖിലിയ പൊലീസ് കമാൻഡാണ് നടപടിയെടുത്തത്.