റിയാദ്: മേല്‍പാലത്തില്‍ നിന്ന് പിക്കപ്പ് വാഹനം താഴേക്ക് പതിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. മക്ക കിങ് ഖാലിദ് മേല്‍പാലത്തില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് പിക്കപ്പ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് പാലത്തിലെ ഇരുമ്പ് കൈവരി തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി.