മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ ഓടിച്ചതിനാണ് ഇവര്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്.

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. മഴ പെയ്ത് നനഞ്ഞ റോഡില്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ വാഹനങ്ങള്‍ ഓടിച്ചതിനാണ് ഇവര്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്. വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി ഓടിക്കുന്ന വീഡിയോയും പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred