Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വാരാന്ത്യ ദിനങ്ങളിലും

തിരക്കുകള്‍ കാരണം സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കായി അബുദാബി പൊലീസ് വെള്ളി. ശനി ദിവസങ്ങളിലും ലൈസന്‍സിങ്, ഡ്രൈവിങ് ടെസ്റ്റ് സേവനങ്ങള്‍ തുടങ്ങുന്നു.

Driving test and licensing services now available on Fridays and Saturdays in UAE
Author
Abu Dhabi - United Arab Emirates, First Published Nov 15, 2021, 1:26 PM IST

അബുദാബി: ഡ്രൈവിങ് പരീക്ഷയും (Driving test) ലൈസന്‍സിങ് സേവനങ്ങളും (Licencing services) ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാവും. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കുകളില്‍ മുഴുകന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അബുദാബി പൊലീസാണ് (Abu dhabi police) പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ജോലി, പഠനം, മറ്റ് തിരക്കുകള്‍ എന്നിവ കാരണം പ്രവൃത്തി ദിനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താva സാധിക്കാത്തവര്‍ക്ക് സഹായമായാണ് അബുദാബി പൊലീസിന്റെ നീക്കം. ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവരവരുടെ സൗകര്യങ്ങള്‍ക്ക് അനുസൃതമായി സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അബുദാബി പൊലീസ് ഡ്രൈവേഴ്‍സ് ആന്റ് വെഹിക്കിള്‍സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ബുറൈക് അല്‍ അമീരി പറഞ്ഞു. 

യുഎഇ ഗോള്‍ഡന്‍ ജൂബിലി: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്
അജ്മാന്‍: യുഎഇയുടെ(UAE) ഗോള്‍ഡന്‍ ജൂബിലി ( Golden Jubilee)പ്രമാണിച്ച് ട്രാഫിക് പിഴകള്‍ക്ക്(traffic fines ) 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍(Ajman). നവംബര്‍ 21  മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും. 

നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.  മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുന്നത് എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios