ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്
കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായി, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് ആവശ്യമായ ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന് പൗരന്മാർക്കും താമസക്കാർക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഈ സേവനം അനുവദിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം നീങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം വരുന്നതെന്നും അവർ വ്യക്തമാക്കി.


