Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Drone attack on Riyadh oil refinery
Author
Riyadh Saudi Arabia, First Published Mar 20, 2021, 9:41 AM IST

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ല. ആക്രമണം പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ റാസ് തനൂറ റിഫൈനറിക്കും സൗദി അരാംകോ താമസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ഹൂതി ഭീകരാക്രമണം നടത്തിയിരുന്നു. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലിക്കുന്നെന്നും ഇത്തരം തീവ്രവാദ അട്ടിമറി ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളാനും അത് നടപ്പാക്കുന്നവരെ നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നെന്നും ഊര്‍ജ്ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലും അപലപിച്ചു.  
 

Follow Us:
Download App:
  • android
  • ios